ഗാന്ധിനഗർ (കോട്ടയം): ആംബലുൻസ് ഡ്രൈവർ പീഡിപ്പിച്ചതിനെത്തുടർന്നു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് ബാധിത ജീവനൊടുക്കാൻ ശ്രമിച്ചു.
പത്തൊന്‍പതുകാരിയായ പന്തളം സ്വദേശിനിയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനു മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡിൽ ജീവനൊടുക്കാൻ ശ്രമിച്ചത്. പേ വാർഡിന്റെ ഒന്നാം നിലയിലെ മുറിയിലാണു പെണ്‍കുട്ടി കഴിയുന്നത്. എതിർവശത്തെ മുറിയിൽ അമ്മയും താമസിക്കുന്നു.
അമ്മ പുറത്തേക്കുപോയതിനിടെ പെൺകുട്ടി വാതിൽ അകത്തുനിന്നു അടയ്ക്കുന്നതു നഴ്സിന്റെ ശ്രദ്ധയിൽപ്പെട്ടു. മുട്ടിവിളിച്ചെങ്കിലും തുറന്നില്ല. നഴ്സിംഗ് ഓഫീസറുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോൾ പെണ്‍കുട്ടി ഫാനിൽ തൂങ്ങി നിൽക്കുകയായിരുന്നു. വനിതാ സെക്യൂരിറ്റി പെൺകുട്ടിയെ ഉയർത്തിപ്പിടിച്ചു കഴുത്തിൽ കുടുക്കിയ തുണി അറത്ത് രക്ഷപ്പെടുത്തുകയായിരുന്നു.