തിരുവനന്തപുരം: പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 16 ഇനം പച്ചക്കറികള്‍ക്ക് തറവില നിശ്ചയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നവംബറില്‍ നടപ്പാക്കും. 619 ജൈവപച്ചക്കറി ക്ലസ്റ്ററുകള്‍ ആരംഭിച്ചു. . സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പച്ചക്കറി ഉത്പാദനം 6.28 ലക്ഷം ടണ്ണായിരുന്നത് 15 ലക്ഷം ടണ്ണായി വര്‍ധിച്ചു.
പച്ചക്കറികൃഷി വ്യാപിക്കുന്നതിന് സംസ്ഥാനത്താകെ മഴമറ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.രാജ്യത്ത് ഏറ്റവും ഉയര്‍ന്ന സംഭരണ വില നല്കി നെല്ല് സംഭരിക്കുന്നത് കേരളത്തിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.