കൊച്ചി: കേരള മീഡിയ അക്കാഡമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്റെ 2020-2021 ബാച്ച് പിജി ഡിപ്ലോമ കോഴ്സുകളിലേക്കുള്ളപൊതുപ്രവേശന പരീക്ഷ നാളെ ഉച്ചകഴിഞ്ഞു 2.30ന് ഓണ്‍ലൈനില്‍ നടക്കും. വീട്ടിലിരുന്നും അല്ലെങ്കില്‍ മറ്റു സ്ഥലം തെരഞ്ഞെടുത്തും പരീക്ഷയില്‍ പങ്കെടുക്കാം. ഒബ്ജക്ടീവ് ടൈപ്പ്, മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളാകും പരീക്ഷയില്‍ ഉണ്ടാവുക.അഡ്മിറ്റ് കാര്‍ഡ്, പരീക്ഷയുടെ ലിങ്ക്, പരീക്ഷ സംബന്ധിച്ച മറ്റു വിവരങ്ങൾ എന്നിവ വിദ്യാര്‍ഥികള്‍ക്ക് ഇ-മെയില്‍ വഴി അയച്ചിട്ടുണ്ട്. ഫോൺ: 9645090664.