ചാലക്കുടി: ജോയിന്റ് ആർടിഒ നിയമനത്തിലെ ‘ഓവർടേക്കിംഗി’ൽ പ്രതിഷേധിച്ച് മോട്ടോർ വാഹനവകുപ്പിൽ പണിമുടക്ക്. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, മോട്ടോർ വെഹിക്കിൾ തസ്തികയിലെ ഉദ്യോഗസ്ഥരെ തഴഞ്ഞ് വകുപ്പിലെ ക്ലർക്കുമാർക്കു പ്രമോഷൻ നൽകി ജോയിന്റ് ആർടിഒയായി നിയമിക്കുന്ന രീതിയിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.
കേരള അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ, കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ടെക്നിക്കൽ എക്സിക്യൂട്ടീവ് വിഭാഗം ഉദ്യോഗസ്ഥരാണ് ഇന്നലെ സംസ്ഥാനവ്യാപകമായി പണിമുടക്കിയത്.