ബോളിവുഡ് നടി കൃതി സനോനിന് കോവിഡ് സ്ഥിരീകരിച്ചു. തനിക്ക് കോവിഡ് പൊസിറ്റീവായ വിവരം കൃതി സോഷ്യല്‍ മീഡിയയിലൂടെയാണ് അറിയിച്ചത്. രാജ്കുമാര് റാവുവിനൊപ്പമുള്ള സിനിമയുടെ ചിത്രീകരണത്തിനായി ചണ്ഡീഗഡിലായിരുന്നു കൃതി.
"ക്വാറന്റൈനിലാണ്, സുഖമായിരിക്കുന്നു. ഉടന്‍ തന്നെ രോഗത്തെ അതിജീവിച്ച് ഷൂട്ടിംഗ് പുനരാരംഭിക്കും. എല്ലാവരും സുരക്ഷിതരായി തുടരുക മഹാമരി ഇപ്പോഴും നമ്മെ വിട്ടൊഴിഞ്ഞിട്ടില്ല. കൃതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ബോളിവുഡ് താരങ്ങളായ വരുണ്‍ ധവാനും നീതു കപൂറിനും പിന്നാലെയാണ് കൃതിക്കും കോവിഡ് സ്ഥിരീകരിക്കുന്നത്.