വളരെ ചുരുങ്ങിയ കാലംകൊണ്ട് ആരാധക മനസിൽ ഇടം നേടിയ താരമാണ് അൻസിബ ഹസൻ. 2008ൽ പുറത്തിറങ്ങിയ ഇന്നത്തെ ചിന്താവഷയം എന്ന സിനിമയിൽ കൂടി അരങ്ങേറ്റം നടത്തിയ താരം മോഹൻലാൽ ചിത്രം ദൃശ്യത്തിൽ ഗംഭീര പ്രകടനമാണ് കാഴ്ച വച്ചത്.
ഇപ്പോഴിതാ തന്റെ വിവാഹം കഴിഞ്ഞെന്ന വാർത്തയോട് പ്രതികരിക്കുകയാണ് താരം. ഈ വാർത്ത താനും കണ്ടിരുന്നുവെന്നും ആരെയാണ് വിവാഹം കഴിച്ചതെന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നുവെന്ന് താരം വ്യക്തമാക്കി.
എന്റെ വിവാഹം കഴിഞ്ഞെന്ന വാർത്ത ഞാനും കണ്ടിരുന്നു. അതിൽ വായിച്ചിട്ടുള്ള അറിവ് മാത്രമേ എനിക്കും ഉള്ളു. ആരെയാണ് ഞാൻ വിവാഹം കഴിച്ചതെന്ന് കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു. സുഹൃത്തുക്കളൊക്കെ വിവാഹം കഴിഞ്ഞോ എന്ന് വിളിച്ച് ചോദിച്ചു. വീട്ടുകാർ ആലോചിക്കുന്നുണ്ട്. കല്യാണം കഴിക്കണമെന്ന് തന്നെയാണ് ആഗ്രഹം. പക്ഷെ ഉടനെയില്ല. ഞാൻ ഇതുവരെ പിടി കൊടുത്തിട്ടില്ല. വളരെ റൊമാന്റിക് ആയിട്ടുള്ള ഒരാളാണ് ഞാൻ. യാത്രകളോട് എനിക്കേറെ ഇഷ്ടമാണ്. ഇതുപോലെയൊക്കെ ഉള്ള ഒരാൾ ഭർത്താവായി വന്നാൽ നല്ലത് -അൻസിബ ഹസൻ പറഞ്ഞു.