നടി മേഘ്ന രാജിനും കുഞ്ഞിനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. നടി തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.
"തനിക്കും കുഞ്ഞിനും അച്ഛനും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ തങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ എല്ലാം വിവരം അറിയിച്ചിട്ടുണ്ട്.'
രോഗത്തിൽനിന്ന് മോചിതരായി സകുടുംബം തിരിച്ചു വരുമെന്ന് ആത്മവിശ്വാസമുള്ളതായും മേഘ്ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ജൂണിലാണ് മരിച്ചത്. മേഘ്ന ഗര്‍ഭിണിയായിരിക്കുന്ന സമയത്തായിരുന്നു ചിരഞ്ജീവി സർജയുടെ മരണവും.