+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ലി​യ ഭ​ട്ട് സീ​ത​യാ​യാ​ൽ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടും; രാ​ജ​മൗ​ലി ചി​ത്ര​ത്തി​നെ​തി​രെ സം​ഘ്പ​രി​വാ​ർ

രാ​ജ​മൗ​ലി ചി​ത്രം ആ​ർ​ആ​ർ​ആ​റി​ലൂ​ടെ തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ക​യാ​ണ് ബോ​ളി​വു​ഡ് താ​രം ആ​ലി​യ ഭ​ട്ട്. രാം ​ച​ര​ൺ തേ​ജ, ജൂ​നി​യ​ർ എ​ൻ​ടി​ആ​ർ എ​ന്നി​വ​രാ​ണ് സി​നി​മ​
ആ​ലി​യ ഭ​ട്ട് സീ​ത​യാ​യാ​ൽ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടും; രാ​ജ​മൗ​ലി ചി​ത്ര​ത്തി​നെ​തി​രെ സം​ഘ്പ​രി​വാ​ർ

രാ​ജ​മൗ​ലി ചി​ത്രം ആ​ർ​ആ​ർ​ആ​റി​ലൂ​ടെ തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ക​യാ​ണ് ബോ​ളി​വു​ഡ് താ​രം ആ​ലി​യ ഭ​ട്ട്. രാം ​ച​ര​ൺ തേ​ജ, ജൂ​നി​യ​ർ എ​ൻ​ടി​ആ​ർ എ​ന്നി​വ​രാ​ണ് സി​നി​മ​യി​ലെ നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

എ​ന്നാ​ൽ സി​നി​മ​യ്ക്കെ​തി​രെ സം​ഘ്‌​പ​രി​വാ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​ൽ ആ​ലി​യ ഭ​ട്ട് സീ​ത​യാ​യാ​ൽ ഹി​ന്ദു മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​മെ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദം. ആ​ലി​യ​യു​ടെ അ​ച്ഛ​ൻ മ​ഹേ​ഷ് ഭ​ട്ട് മു​സ്‌​ലീം ആ​യ​തി​നാ​ൽ ഇ​വ​രെ സീ​ത​യാ​ക്ക​രു​തെ​ന്നും ആ​വ​ശ്യ​മു​ന്ന​യി​ക്കു​ന്ന​വ​രു​ണ്ട്.

ബാ​ഹു​ബ​ലി​ക്ക് ശേ​ഷം രാ​ജ​മൗ​ലി ഒ​രു​ക്കു​ന്ന ഈ ​സി​നി​മ​യു​ടെ പേ​രി​ന്‍റെ പൂ​ർ​ണ​രൂ​പം രൗ​ദ്രം ര​ണം രു​ദി​രം എ​ന്നാ​ണ്. ബോ​ളി​വു​ഡ് താ​രം അ​ജ​യ് ദേ​വ്ഗ​ൺ ഉ​ൾ​പ്പ​ടെ നി​ര​വ​ധി താ​ര​ങ്ങ​ളും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.