കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ പ്രതിനായക വേഷത്തെ അവതരിപ്പിക്കുമെന്ന് സൂചന. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ക്രൈം ത്രില്ലര്‍ ഗണത്തിലാണ് ചിത്രമൊരുക്കുന്നത്. പുറത്തുവിട്ട സിനിമയുടെ ടീസറിന് വലിയ പ്രതികരണമാണ് ലഭിച്ചത്. കമല്‍ഹാസന്റെ നിര്‍മാണ കമ്പനിയായ രാജ്കമല് ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്.