വിശ്വ ശില്പി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഡ്വക്കേറ്റ് വിനോദ് എസ്. നായർ നിർമിച്ച് സതീഷ് അനന്തപുരി സംവിധാനം ചെയ്യുന്ന ആദ്യത്തെ പെണ്ണ് എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവന്തപുരത്ത് പൂർത്തിയായി.
പുതുമുഖങ്ങളായ സൽമാൻ, ആരാധ്യ സായ് എന്നിവർ നായികാ നായകന്മാരാവുന്ന ഈ ചിത്രത്തിൽ ദേവൻ, ദിനേശ് പണിക്കർ, ജയൻ ചേർത്തല, ഐ.എം. വിജയൻ, നോബി, അസ്സീസ് നെടുമങ്ങാട്, വിതുര തങ്കച്ചൻ, ആന്റണി, വിഡ്രോസ്, ജോജോ, ഗീത വിജയൻ,അംബിക മോഹൻ, കവിതലക്ഷ്മി, പൂർണ്ണിമ ആനന്ദ്, തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു. റെജു അന്പാടി ഛായാഗ്രഹണം നിർവഹിക്കുന്നു.
സതീഷ് അനന്തപുരിയുടെ വരികൾക്ക് നെയ്യാറ്റിക്കര പുരുഷോത്തമൻ സംഗീതം പകരുന്നു. ചിത്രസംയോജനം വിജിൽ.
എ.എസ്. ദിനേശ്