തിരുവനന്തപുരം: കോവിഡ് രോഗികളുടെ ഫോണ്‍വിളി വിശദാംശങ്ങൾ ശേഖരിക്കുന്നതിൽ നിയമവിരുദ്ധമായൊന്നുമില്ലെന്ന വിശദീകരണവുമായി പോലീസ്. ഇതു സ്വകാര്യതയുടെ ലംഘനമല്ലെന്നും പോലീസ് വിശദീകരിച്ചു.
മഹാമാരികൾ തടയുന്നതിനായി സ്വീകരിക്കുന്ന ഇത്തരം നടപടികൾ സ്വകാര്യതയുടെ ലംഘനമാകില്ലെന്ന് സുപ്രീംകോടതി കെ.എസ്. പുട്ടസ്വാമി കേസിലുൾപ്പെടെ വ്യക്തമാക്കിയിട്ടുണ്ട്. കേരള പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് പ്രകാരം സർക്കാരിന് രോഗം തടയാനും നിയന്ത്രിക്കാനുമായി മറ്റ് ആവശ്യമായ നടപടികൾ എടുക്കാൻ അധികാരമുണ്ട്.
അസാധാരണ സാഹചര്യത്തിൽ വ്യക്തിസ്വാതന്ത്ര്യങ്ങൾക്കുമേൽ അനിവാര്യമായ ചില നിയന്ത്രണങ്ങൾ ആവശ്യമായിവരും. ഇതിനെ സ്വകാര്യതയിലേക്കുള്ള കടന്നാക്രമണമായി വ്യാഖ്യാനിക്കുന്നത് വസ്തുതാപരമല്ല.
ഇന്ത്യാ ഗവണ്മെന്റ് ഇക്കാര്യത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുമുണ്ട്. ടെലിഫോണ്‍ കോളുകളുടെ ഉള്ളടക്കം ഇതിന്റെ ഭാഗമായി ശേഖരിക്കുന്നില്ല. ഇന്ത്യാ ഗവണ്മെന്റിന്റെ ഉത്തരവുകളും മാനദണ്ഡങ്ങളും പൂർണമായും പാലിച്ചാണ് പോലീസ് വകുപ്പും സ്റ്റാർട്ടപ്പുകൾ വികസിപ്പിച്ചെടുത്ത ആപ്പും ഉപയോഗിച്ച് ക്വാറന്റൈൻ ട്രാക്കിംഗ് നടത്തുന്നതെന്നു പോലീസ് പറഞ്ഞു.