കൊച്ചി: വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത ചിറ്റാര്‍ സ്വദേശി മത്തായിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു.
ഹര്‍ജിയിലെ ആരോപണം ഗൗരവതരമാണെന്നു വിലയിരുത്തിയ കോടതി, നിലവിലെ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത മത്തായി മര്‍ദനത്തെത്തുടര്‍ന്നാണ് കൊല്ലപ്പെട്ടതെന്നും സംഭവത്തെക്കുറിച്ചു സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു ഭാര്യ ഷീബമോള്‍ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. ഓഗസ്റ്റ് 21നു ഹര്‍ജി വീണ്ടും പരിഗണിക്കും. മണിയാര്‍ തേക്ക് പ്ലാന്റേഷനിലെ നിരീക്ഷണ കാമറ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ജൂലൈ 28 നാണ് മത്തായിയെ കസ്റ്റഡിയിലെടുത്തത്. ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലേക്കു കൊണ്ടുപോയ മത്തായിയെ വൈകുന്നേരം ആറോടെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രഥമവിവര മൊഴിയില്‍ മറ്റ് ആരോപണങ്ങള്‍ ഉണ്ടായിട്ടും അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തതെന്നു ഹര്‍ജി ഭാഗം വാദിച്ചു.
ചിറ്റാര്‍ പോലീസ് രാത്രി തന്നെ കേസെടുത്തെങ്കിലും പത്തനംതിട്ട സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണം ശരിയായ രീതിയിലല്ലെന്നു ഹര്‍ജിക്കാരി ആരോപിച്ചിരുന്നു. പ്രതികളെന്നു സംശയിക്കുന്ന ഉദ്യോഗസ്ഥര്ക്കെതിരേ കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നും തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും പ്രതികള്‍ക്ക് അവസരം നല്കുന്ന തരത്തിലാണ് അന്വേഷണം നടക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
പ്രതികള്‍ രാഷ്ട്രീയ സ്വാധീനവും സംഘടനാ ബലവും ഉപയോഗിച്ച് അന്വേഷണത്തില്‍ ഇടപെടുന്നുണ്ട്. ശരിയായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു നിവേദനങ്ങള്‍ നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും ഹര്‍ജിക്കാരി പറയുന്നു.