കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നതസ്വാധീനമുള്ള സ്ത്രീയാണെന്നു ബോധ്യപ്പെട്ടതായി കോടതി. സ്വപ്നയുടെ അധികാര ഇടനാഴിയിലെ സ്വാധീനം പ്രകടമാണെന്നും ഇതുവരെയുള്ള വാദങ്ങളില്‍നിന്ന് ഇതു മനസിലായെന്നും കോടതി നിരീക്ഷിച്ചു. സ്ത്രീയെന്ന നിലയിലുള്ള പ്രത്യേക ആനുകൂല്യം പ്രതി അര്‍ഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി. സ്വപ്ന ഉൾപ്പെടെ ഒൻപതു പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കോടതിവിധിയിലാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയുടെ പരാമര്‍ശം.