കൊച്ചി: സ്വാശ്രയ കോളജുകളിലെ സ്വാശ്രയ കോഴ്സുകളില്‍ പഠിക്കുന്നു എന്ന കാരണത്താല്‍ പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള ഫീസിളവ് നിഷേധിക്കാന്‍ കഴിയില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. ഫീസ് ഈടാക്കാനുള്ള നടപടിക്കെതിരേ അഞ്ചു വിദ്യാര്‍ഥികള്‍ 2014 ല്‍ നല്കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് സിംഗിള്‍ ബെഞ്ച് തീരുമാനം.