തിരുവനന്തപുരം: ആദ്യകാല കമ്യൂണിസ്റ്റു നേതാവും ജെഎസ്എസ് സ്ഥാപക ജനറൽ സെക്രട്ടറിയുമായിരുന്ന അന്പലത്തറ ഭദ്രദീപത്തിൽ സി.കെ .സീതാറാം (79) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 12.30 ന് കൊവിഡ് പ്രോട്ടോകോൾ പാലിച്ച് മുട്ടത്തറ എസ്എൻഡിപി ശ്മശാനത്തിൽ നടക്കും. ബുധനാഴ്ച രാത്രി സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടുവർഷത്തോളമായി കടുത്ത പ്രമേഹത്തിന് ചികിത്സയിലായിരുന്നു. സിപിഎം നേതാവായിരുന്ന അദ്ദേഹം കെ.ആർ.ഗൗരിയമ്മയ്ക്കൊപ്പം ജെഎസ്എസ് രൂപീകരണത്തിലും പങ്കാളിയാവുകയും പാർട്ടിയുടെ സ്ഥാപക ജനറൽ സെക്രട്ടറി സ്ഥാനം വഹിക്കുകയും ചെയ്തു. പിന്നീട് സിഎംപിയിലും പ്രവർത്തിച്ചു. തിരുവനന്തപുരം ബാർ അസോസിയേഷൻ മുൻ പ്രസിഡന്റും അന്പലത്തറ വാർഡ് ആദ്യകാല കൗണ്‍സിലറുമായിരുന്നു.
ഭാര്യ: പ്രഫ. അംബികാമണി. മക്കൾ: എസ്.എ. കിരണ്റാം, എസ്.എ അരുണ്റാം (റഡിസന്റ് എഡിറ്റർ, ടൈംസ് ഒഫ് ഇന്ത്യ, ചെന്നൈ), പ്രഫ.എസ്.എ. സന്ധ്യാറാം (പ്രഫസർ, സാൽഗോക്കർ കോളജ് ഓഫ് ലോ, ഗോവ.) മരുമക്കൾ: ശ്രീദേവി, വിനോദ്.
ഭാര്യ: പ്രഫ. അംബികാമണി. മക്കൾ: എസ്.എ. കിരണ്റാം, എസ്.എ അരുണ്റാം (റഡിസന്റ് എഡിറ്റർ, ടൈംസ് ഒഫ് ഇന്ത്യ, ചെന്നൈ), പ്രഫ.എസ്.എ. സന്ധ്യാറാം (പ്രഫസർ, സാൽഗോക്കർ കോളജ് ഓഫ് ലോ, ഗോവ.) മരുമക്കൾ: ശ്രീദേവി, വിനോദ്.