പത്തനംതിട്ട: വനപാലകരുടെ കസ്റ്റഡിയിൽ മരിച്ച കർഷകൻ പി.പി. മത്തായിയുടെ കുടുംബത്തിനു നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ പൂർണ പിന്തുണ നൽകുമെന്ന് ഇൻഫാം ദേശീയ രക്ഷാധികാരി മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. മത്തായിയുടെ വീടിനു മുന്പിൽ കർഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് നടത്തിയ ഐക്യദാർഢ്യ ഉപവാസസമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലയോര കർഷകർക്ക് ഭീതിയോടെ മാത്രമേ വനപാലകരെ കാണാൻ കഴിയൂ. മത്തായിയുടെ കേസിൽ നീതി ഉറപ്പാക്കണം, കുടുംബത്തിനു സംരക്ഷണം ലഭിക്കണം. ഇതിനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചേ മതിയാകൂവെന്ന് മാർ ഇഞ്ചനാനിയിൽ പറഞ്ഞു.
വ്യക്തമായ തെളിവുകളുണ്ടായിട്ടും വനപാലകർക്കെതിരെ കേസെടുക്കാൻ പോലീസ് മടിക്കുന്നത് ഭരണതലത്തിലെ സ്വാധീനം മൂലമാണ്. നിയമനടപടികൾ വൈകിപ്പിക്കാനാണ് ഭാവമെങ്കിൽ പതിനായിരക്കണക്കിന് കർഷകർ അണിനിരക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ.സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത എന്നിവർക്കൊപ്പമാണ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ എത്തിയത്.
മത്തായിയുടെ ഭാര്യ ഷീബാമോളെയും മക്കളെയും മാതാവിനെയും സന്ദർശിച്ചു പ്രാർഥന നടത്തുകയും തങ്ങളുടെ പൂർണ പിന്തുണ ബിഷപ്പുമാർ അറിയിക്കുകയും ചെയ്തു.
പി.സി. ജോർജ് എംഎൽഎ, മുൻ എംപി കെ. ഫ്രാൻസിസ് ജോർജ്, ഷെവ. വി.സി. സെബാസ്റ്റ്യൻ, താമരശേരി രൂപത ചാൻസലർ ഫാ. ബെന്നി മുണ്ടാട്ട്, പത്തനംതിട്ട ഫൊറോന വികാരി ഫാ. ജേക്കബ് ചാത്തനാട്ട്, ഫാ. ജോസഫ് കുരുന്പിലേത്ത്, ഫാ. അജി അത്തിമൂട്ടിൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ഉപവാസ സമരത്തിൽ രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ഷെവ.അഡ്വ.വി.സി. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. റവ. ബസലേൽ റന്പാൻ, സംസ്ഥാന കണ്വീനർ ജോയി കണ്ണംചിറ, കിസാൻ മഹാസംഘ് ജനറൽ സെക്രട്ടറി അഡ്വ. ബിനോയ് തോമസ്, ദേശീയ കോ ഓർഡിനേറ്റർ കെ.വി. ബിജു തുടങ്ങിയവർ നേതൃത്വം നൽകി.യുഡിഎഫ് സെക്രട്ടറി ജോണി നെല്ലൂർ മത്തായിയുടെ കുടുംബത്തെ സന്ദർശിച്ചു.