തിരുവനന്തപുരം: രാജ്യസഭ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടതുമുന്നണി സ്ഥാനാർഥി എം.വി. ശ്രേയസ് കുമാറും, യുഡിഎഫ് സ്ഥാനാർഥി ലാൽ വർഗീസ് കൽപ്പകവാടിയും ഇന്നു നാമ നിർദേശ പത്രിക നൽകും.
ശ്രേയാംസ്കുമാർ രാവിലെ 11.30-നും ലാൽ വർഗീസ് കൽപ്പകവാടി ഉച്ചയ്ക്ക് 12നുമാണു പത്രിക നൽകുക. ഈ മാസം 24-നാണു തെരഞ്ഞെടുപ്പ്. രാവിലെ ഒൻപതു മുതൽ വൈകിട്ട് നാലു വരെ വോട്ടിംഗ് നടക്കും. അഞ്ചിനു വോട്ടെണ്ണൽ. നിയമസഭാ സമുച്ചയത്തിന്റെ മൂന്നാം നിലയിലുള്ള പാർലമെന്ററി സ്റ്റഡി ഹാളിലാണ് വോട്ടെടുപ്പ് നടക്കുക.