തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന എല്ലാ തടവുകാർക്കും രണ്ടു ദിവസത്തിനകം കോവിഡ് ടെസ്റ്റ്(ആന്റീജൻ ടെസ്റ്റ്) നടത്തുന്നതിനു ജയിൽ ഡിജിപി ഋഷിരാജ് സിംഗ് ഉത്തരവിട്ടു. നിലവിൽ പല ജയിൽ അന്തേവാസികളും രോഗലക്ഷണങ്ങൾ കാണിക്കാതെ ആന്റിജൻ ടെസ്റ്റിൽ പോസിറ്റീവ് ആകുന്ന പശ്ചാത്തലത്തിലാണ് നടപടി.