കൊച്ചി: ദേശീയ ഹരിത ട്രൈബ്യൂണല്‍ ക്വാറികളുടെ ദൂരപരിധി പുതുക്കി നിശ്ചയിച്ച് ഉത്തരവിറക്കിയെങ്കിലും നിലവില്‍ പെര്‍മിറ്റുള്ള ക്വാറികള്‍ക്ക് താത്കാലികമായി പ്രവര്‍ത്തിക്കാമെന്നു ഹൈക്കോടതി. രണ്ടാഴ്ചത്തേക്കു പ്രവര്‍ത്തിക്കാനാണ് അനുമതി. ഹരിത ട്രൈബ്യൂണലിന്റെ ജൂലൈ 21ലെ ഉത്തരവിനെതിരേ കോഴിക്കോട് കുണ്ടുകടവിലെ ക്വാറി ഉടമ ഉള്‍പ്പെടെ നല്കിയ ഹര്‍ജികളിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.