കോട്ടയം: പ്രളയദുരിതത്തിലായ കുട്ടനാട്ടിലെ ജനങ്ങൾക്കു കാഞ്ഞിരപ്പള്ളി രൂപതയുടെ സാമൂഹ്യ സേവന പ്രസ്ഥാനമായ മലനാട് ഡെവലപ്മെന്റ് സൊസൈറ്റി ഭക്ഷണമായി റൊട്ടിയും പാലും സൗജന്യമായി വിതരണം ആരംഭിച്ചു. കെസിബിസി ജസ്റ്റീസ്, പീസ് ആൻഡ് ഡെവലപ്മെന്റ് കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കലിന്റെ നിർദേശപ്രകാരം മലനാട് ഡെവലപ്മെന്റ് സൊസൈറ്റി ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കലുമായി ചേർന്നാണു സഹായപദ്ധതി നടപ്പാക്കുന്നത്.
വീടുകളിൽ വെള്ളം കയറിയിട്ടും കോവിഡ് വ്യാപനം ഭയന്ന് ഏറെപ്പേർ വീടുകളിൽ തുടരുന്ന സാഹചര്യത്തിലാണ് വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഇവർക്ക് ഭക്ഷണം വിതരണം ചെയ്യുന്നത്. കെഎസ്എസ്എഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ വിതരണം ഫ്ളാഗ് ഓഫ് ചെയ്തു.
വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി, ചങ്ങനാശേരി സോഷ്യൽ സർവീസ് സൊസൈറ്റി, മാവേലിക്കര ചേതന എന്നിവയുടെ സഹകരണത്തോടെയാണ് സഹായസംരംഭം നടപ്പാക്കുന്നത്.