പത്തനംതിട്ട: യുവകർഷകൻ മത്തായിയുടെ മരണവുമായി ബന്ധപ്പെട്ടു നീതിക്കുവേണ്ടി പോരാട്ടം നടത്തുന്ന കുടുംബത്തിനു പിന്തുണയുമായി ഇൻഫാം ദേശീയ രക്ഷാധികാരി മാർ റെമിജിയോസ് ഇഞ്ചനാനിയിലും കർഷക നേതാക്കളും ഇന്നെത്തും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലും ഇവരോടൊപ്പം മത്തായിയുടെ കുടുംബത്തെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിക്കും.
കുടുംബവും കട്ടച്ചിറ, കുടപ്പന ദേശസമിതിയും വീടിനു സമീപത്ത് ഷെഡ് കെട്ടി അനിശ്ചിതകാല ദുഃഖാചരണം നടത്തിവരികയാണ്. കർഷകസംഘടനകളുടെ ദേശീയ ഐക്യവേദി രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന വ്യാപകമായി മത്തായിയുടെ കുടുംബത്തിനു നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ആരംഭിച്ചിട്ടുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കുടുംബത്തിന് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് ബിഷപ്പുമാരും കർഷകനേതാക്കളും ഇന്നു രാവിലെ 11ന് സന്ദർശനം നടത്തുന്നതെന്ന് സംസ്ഥാന ചെയർമാൻ ഷെവ. അഡ്വ.വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.