തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷൻകാർഡ് ഉടമകൾക്ക് 11 ഇനം പലവ്യഞ്ജനങ്ങൾ ഉൾപ്പെടുന്ന ഓണക്കിറ്റ് നാളെ വിതരണം ചെയ്തു തുടങ്ങും. 500 രൂപയോളം വിലയുള്ള ഉൽപന്നങ്ങളാണ് കിറ്റിൽ ഉണ്ടാകുക. സപ്ലൈകോ വിവിധ കന്ദ്രങ്ങളിൽ പാക്ക് ചെയ്യുന്ന കിറ്റുകൾ റേഷൻ കടകളിൽ എത്തിച്ചാണ് വിതരണം നടത്തുന്നത്.
ആദ്യഘട്ടത്തിൽ വിതരണം നടത്തുന്നത് അന്ത്യോദയ വിഭാഗത്തിൽപെട്ട 5.95 ലക്ഷം കുടുംബങ്ങൾക്കാണ്. പിന്നീട് 31 ലക്ഷം മുൻഗണനാ കാർഡുകൾക്ക്. ഈ മാസം 13, 14, 16 തീയതികളിൽ അന്ത്യോദയ വിഭാഗത്തിനുള്ള (മഞ്ഞ കാർഡുകൾക്ക്) വിതരണം ചെയ്യും. തുടർന്ന് 19, 20, 21, 22 തീയതികളിലായി മുൻഗണനാ വിഭാഗങ്ങൾക്കുള്ള (പിങ്ക് കാർഡുകൾക്ക്) കിറ്റുകൾ വിതരണം ചെയ്യും.
ഓണത്തിന് മുന്പായി ശേഷിച്ച 51 ലക്ഷത്തോളമുള്ള കുടുംബങ്ങൾക്കുള്ള (നീല, വെള്ള കാർഡുകൾക്ക്) കിറ്റുകളുടെ വിതരണവും നടക്കും. ഇതുകൂടാതെ ഓണം ചന്തകൾ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഈ മാസം 21 മുതൽ 10 ദിവസത്തേക്കു നടത്തും. റേഷൻ കാർഡുടമകൾ ജൂലൈയിൽ റേഷൻ വാങ്ങിയ കടയിൽ നിന്നും ഓണക്കിറ്റുകൾ വിതരണം ചെയ്യും.
റേഷൻ കടകളിൽ നിന്നും കുറഞ്ഞ അളവിൽ ധാന്യം ലഭിച്ചുവന്നിരുന്ന മുൻഗണനേതര കാർഡുകൾക്ക് 15 രൂപ നിരക്കിൽ കാർഡ് ഒന്നിന് 10 കിലോഗ്രാം സ്പെഷൽ അരിയുടെ വിതരണവും ഈ മാസം 13 ന് ആരംഭിക്കും.