കോട്ടയം: ഹയർ സെക്കൻഡറി പ്രവേശത്തിന് 10% സംവരണം ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്നും എന്നാൽ കേന്ദ്ര സർക്കാർ നിശ്ചയിച്ച യോഗ്യത മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത് പുനപരിശോധിക്കണമെന്നും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം. കത്തോലിക്ക കോൺഗ്രസ് അടിയന്തര ഭാരവാഹി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആനുകൂല്യം ലഭിക്കേണ്ടവരുടെ ഭൂമി പരിധി അഞ്ച് ഏക്കറിൽ നിന്ന് രണ്ടര ഏക്കർ ആയി കുറച്ചതും വരുമാനപരിധി കുറച്ചതും പുനപരിശോധിക്കേണ്ടതുണ്ട്. നഴ്സിംഗ്, പാരാമെഡിക്കൽ ഉൾപ്പെടെ എല്ലാ കോഴ്സുകൾക്കും സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവുകളും പുറപ്പെടുവിക്കണം. 2019 ൽ വിജ്ഞാപനം ചെയ്ത പി എസ് സി ജോലികൾക്കും സംവരണം ഏർപ്പെടുത്തണമെന്ന് കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ അനുമതി നൽകിയ 2019 മുതൽ മുൻകാല പ്രാബല്യത്തിൽ സംവരണാനുകൂല്യങ്ങൾ കേരളത്തിൽ നടപ്പിലാക്കണമെന്നും കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു.
സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഫൊറോനകളിൽ ഒന്നാംഘട്ട ഉപവാസസമരം നടത്തി. താത്കാലികമായി സമരങ്ങൾ അവസാനിപ്പിച്ചെങ്കിലും ആവശ്യങ്ങൾ നടപ്പിലാക്കാത്ത പക്ഷം തുടർ സമരത്തിന് കത്തോലിക്കാ കോൺഗ്രസ് നിർബന്ധിതരാകുമെന്നും മുന്നറിയിപ്പുനൽകി. അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡയറക്ടർ ഫാ. ജിയോ കടവി, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, പി.ജെ പാപ്പച്ചൻ, പ്രഫ.ജോയ് മുത്രപ്പള്ളി, സാജു അലക്സ് , പ്രഫ. ജാൻസൺ ജോസഫ്, ഡോ.ജോസുകുട്ടി ജെ. ഒഴുകയിൽ , ബെന്നി ആന്റണി, തോമസ് പീടികയിൽ , ആന്റണി എൽ തൊമ്മാന എന്നിവർ പ്രസംഗിച്ചു.