തിരുവനന്തപുരം: മാധ്യമ പ്രവർത്തകർക്കെതിരെയുള്ള സൈബർ അതിക്രമങ്ങൾ ഹൈടെക് ക്രൈം എൻക്വയറി സെൽ, പോലീസ് സൈബർ ഡോം എന്നിവ അന്വേഷിക്കും. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. കേരള പത്രപ്രവർത്തക യൂണിയൻ നൽകിയ പരാതിയിലാണ് തീരുമാനം.