കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ടില്‍നിന്നു പണം തട്ടിയ കേസില്‍ അറസ്റ്റിലായ സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം എം.എം. അന്‍വറിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള് ജാമ്യവും ഹൈക്കോടതി വ്യവസ്ഥ ചെയ്തിട്ടുണ്ട്.