തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ സാധ്യത പ്രവചിച്ച് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വ്യാഴാഴ്ചയോടെ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇത് കേരളത്തിൽ കനത്ത മഴയ്ക്കിടയാക്കിയേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം ഒഡീഷ-ആന്ധ്ര തീരത്ത് രൂപപ്പെട്ട ന്യൂനമർദം ഇന്നലെയോടെ വടക്കുകിഴക്കൻ മധ്യപ്രദേശ് ഭാഗത്ത് കരയിലേക്കു കയറുകയും ശക്തി കുറയുകയും ചെയ്തതായും നിരീക്ഷണകേന്ദ്രം അറിയിച്ചു.
ശക്തമായ ന്യൂനമർദ സ്വാധീനമില്ലെങ്കിലും ഇന്നുകൂടി കേരളത്തിൽ ജാഗ്രതാ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെലോ അലർട്ടായിരിക്കും. ഇവിടങ്ങളെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 മണിക്കൂറിൽ ഏഴ് മുതൽ 11 സെന്റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.