കട്ടപ്പന: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136.5 അടി പിന്നിട്ടു. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്കു കുറഞ്ഞിട്ടുണ്ട്. സെക്കൻഡിൽ 4,008 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 2,100 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. ഞായറാഴ്ച രാവിലെ 135.2 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. മുല്ലപ്പെരിയാർ വിദഗ്ധസംഘം ഇന്ന് അണക്കെട്ട് സന്ദർശിക്കും.