തൊടുപുഴ: ഉന്നതവിദ്യാഭ്യാസ വകുപ്പും അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രമും (അസാപ്) സംയുക്തമായി സംഘടിപ്പിച്ച കേരളത്തിലെ ഏറ്റവും വലിയ ഹാക്കത്തണ്‍ മത്സരമായ റീബൂട്ട് കേരള ഹാക്കത്തണ്‍ - 2020 ൽ തൊടുപുഴ ന്യൂമാൻ കോളജ് ജേതാക്കളായി.
50,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. എനർജി എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ഹാക്കത്തണിൽ തുടർച്ചയായി 36 മണിക്കൂർ നീണ്ട മത്സരത്തിൽ നിരവധി എൻജിനിയറിംഗ്, പോളിടെക്കനിക്ക് കോളേജുകളുമായി മത്സരിച്ചാണ് ന്യൂമാൻ കോളജ് ജേതാക്കളായത്.
ഹാക്കത്തണിൽ പങ്കെടുത്ത നജ്മ ഫർസാന, വിഷ്ണു വിജയ്, സാന്ദ്ര ജയകുമാർ, ആംനസ്മോൻ ബേബി, ഹരി വിജയ്, മുനീർ അഹമദ് എന്നിവരെയും പരിശീലനത്തിന് നേതൃത്വം നൽകിയ ഡോ. അലക്സ് ജോസഫ് , ഡോ. ടി. ആർ. അഞ്ജു തുടങ്ങിയവരെ മാനേജർ മോണ്‍. ചെറിയാൻ കാഞ്ഞിരക്കൊന്പിൽ, പ്രിൻസിപ്പൽ ഡോ. തോംസണ്‍ ജോസഫ് വൈസ്. പ്രിൻസിപ്പൽ റവ. ഡോ. മാനുവൽ പിച്ചളക്കാട്ട്, ബർസാർ റവ. ഫാ. പോൾ കാരക്കൊന്പിൽ തുടങ്ങിയവർ അഭിനന്ദിച്ചു.
നാക് അക്രഡിറ്റേഷനിൽ എ ഗ്രേഡും റൂസാ ഫണ്ടിംഗും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഡിഎസ്ടി- എഫ്ഐഎസ്ടി അംഗീകാരവും യുജിസി യുടെ പരമാർശ് സ്ക്രീമിലെ മെന്റർ സ്ഥാനവും കേരളത്തിലെ അഞ്ച് കോളജുകൾക്ക് മാത്രം ലഭിച്ച സ്ട്രൈഡ് പ്രോജക്റ്റിൽ ഉൾപ്പെടാനായതും കോളജിന് നേട്ടമായി.
നിരവധി റാങ്കുകളും യുജിസി, സിഎസ്ഐആർ പരീക്ഷകളിലെ വിജയവും കാന്പസ് പ്ലേസ്മെന്റും ന്യൂമാൻ കോളജിന്റെ അനന്യതയാണെന്ന് ഹയർ എഡ്യുക്കേഷൻ സെക്രട്ടറി ഫാ. പോൾ നെടുംപുറത്ത് പറഞ്ഞു.