തിരുവനന്തപുരം: കേരള സർവക ലാശാല ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ 17ന് വൈകുന്നേരം അഞ്ചിന് അവസാനിക്കും.
പ്രവേശന നടപടികളിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള എല്ലാ വിദ്യാർഥികളും 17ന് വൈകുന്നേരം അഞ്ചിനു മുൻപ് തന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കണം. ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താത്ത വിദ്യാർഥികളെ അലോട്ട്മെന്റിന് പരിഗണിക്കുന്നതല്ല. ഓണ്‍ലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് തുടർ ആവശ്യത്തിനായി സൂക്ഷിക്കണം.
സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് താത്പര്യമുള്ള വിദ്യാർഥികൾ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്ത ശേഷം പ്രൊഫൈലിൽ ലഭ്യമാകുന്ന പ്രൊഫോമ തങ്ങൾ ഓപ്ഷൻ നൽകിയിട്ടുളള കോളജുകളിൽ (സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് താൽപര്യമുള്ള കോളജുകളിൽ മാത്രം) നേരിട്ടോ ഇ-മെയിൽ മുഖാന്തിരമോ 17ന് വൈകുന്നേരം അഞ്ചിന് മുൻപായി സമർപ്പിക്കണം. കോളജുകളുടെ ഇ-മെയിൽ ഐഡി അഡ്മിഷൻ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് ബന്ധപ്പെട്ട വിഭാഗത്തിലെ വിദ്യാർഥികൾക്ക് ഓണ്‍ലൈനായി 17നു വൈകുന്നേരം അഞ്ച്വരെ അപേക്ഷിക്കാം. കേന്ദ്രീകൃത അലോട്ട്മെന്റിനായി ഓണ്‍ലൈൻ അപേക്ഷ പൂർത്തിയാക്കിയവർക്ക് വീണ്ടും ലോഗിൻ ചെയ്ത ശേഷം പ്രൊഫൈലിലെ കമ്മ്യൂണിറ്റി ക്വാട്ട ലിങ്ക് ഉപയോഗിച്ച് താത്പര്യമുള്ള വിഷയങ്ങൾ/കോളജുകൾ പ്രത്യേക ഓപ്ഷനായി നൽകാം. വിദ്യാർഥിയുടെ കമ്മ്യൂണിറ്റി അടിസ്ഥാനമാക്കി അവർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന കോളജുകൾ മാത്രമേ ഇവിടെ ഓപ്ഷനായി കാണിക്കുകയുള്ളൂ. ഓപ്ഷനുകൾ നൽകിയതിന് ശേഷം സേവ് ചെയ്ത് അതിന്റെ പ്രിന്റൗട്ട് എടുത്ത് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കുക.
ഓണ്‍ലൈൻ അപേക്ഷ പ്രിന്റൗട്ടിന്റെ പകർപ്പുകൾ ഒന്നും തന്നെ കോളജുകളിലേക്കോ സർവകലാശാലയിലേക്കോ അയയ്ക്കരുത്.
പകർപ്പുകൾ അഡ്മിഷൻ സമയത്ത് കോളജിൽ ഹാജരാക്കണം.ഓണ്‍ലൈൻ രജിസ്ട്രേഷൻ സംബന്ധിച്ച വിശദവിവരങ്ങൾക്ക് 8281883052, 8281883053 എന്നീ ഫോണ്‍ നന്പറുകളിലോ online admission@keralauniversity.ac.in എന്ന ഇ-മെയിൽ ഐഡിയിലോ സർവകലാശാലയുമായി ബന്ധപ്പെടുക.