കോട്ടയം: നിലവിലുള്ള പഞ്ചായത്ത് ഭരണത്തിന് ഗാന്ധിജി മുന്നോട്ടുവച്ച പഞ്ചായത്ത് രാജുമായി ബന്ധമില്ലെന്നും സ്ഥാനമാനങ്ങളും പണവും വീതം വയ്ക്കുന്ന അഴിമതി കേന്ദ്രമായി പഞ്ചായത്ത് ഭരണം അധഃപതിച്ചിരിക്കുന്നുവെന്നും സർവോദയ മണ്ഡലം പ്രസിഡന്റ് ഡോ. ജോസ് മാത്യു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ജനശക്തിയുടെ കേന്ദ്രങ്ങളാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് സർവോദയ മണ്ഡലം 13-ന് ഉപവാസ സത്യാഗ്രഹം നടത്തും.
ഉപവാസ സത്യാഗ്രഹം വി.എം. സുധീരൻ ഗൂഗിൾ മീറ്റിലൂടെ രാവിലെ പത്തിന് ഉദ്ഘാടനം ചെയ്യും. ഡോ. എം.പി. മത്തായി, ഇയ്യച്ചേരി കുഞ്ഞുകൃഷ്ണൻ മാസ്റ്റർ, ഡോ. ജോസ് മാത്യു, രാജീവ് മുരളി, അഡ്വ. ജോൺ ജോസഫ് എന്നിവർ പ്രസംഗിക്കും.