കോട്ടയം: കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിൽ വ്യാപകമായ കൃഷിനാശം ഉണ്ടായ സാഹചര്യത്തിൽ കർഷകർക്ക് അടിയന്തരസഹായം നൽകണമെന്ന് ജോസ് കെ. മാണി എംപി. വിളകൾക്കുള്ള ഇൻഷ്വറൻസ് പദ്ധതിയും, കാർഷിക വായ്പകളുടെ മോറട്ടോറിയം കാലാവധി നീട്ടുന്നതും, വായ്പ എഴുതിതള്ളുന്നതും അടിയന്തരമായി നടപ്പിലാക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.