കോട്ടയം: വ്യവസായങ്ങൾക്ക് അനുകൂല സാഹചര്യം ഒരുക്കാനെന്ന കാരണം പറഞ്ഞു കേന്ദ്രസർക്കാർ പരിസ്ഥിതി ആഘാത പഠന വിജ്ഞാപനത്തിൽ വൻമാറ്റങ്ങൾ വരുത്തി പുറത്തിറക്കിയിരിക്കുന്ന കരട് പരിസ്ഥിതി സംരക്ഷണത്തിന് വെല്ലുവിളിയാകുമെന്നു കെസിവൈഎം സംസ്ഥാന സമിതി. പരിസ്ഥിതി നാശം നേരിട്ടു ബാധിക്കുന്ന വിഭാഗങ്ങളെ നിശബ്ദമാക്കുന്നതാണു പുതിയ നിർദേശങ്ങളെന്നും കോർപറേറ്റ് താത്പര്യങ്ങൾ മുൻനിർത്തിയുള്ള ഭേദഗതികൾ പിൻവലിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു ആവശ്യപ്പെട്ടു.
ഭേദഗതികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനും കെസിവൈഎം സംസ്ഥാന സമിതി പരാതി നൽകി. സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ, വൈസ്പ്രസിഡന്റുമാരായ ലാമിന ജോർജ്, ജയ്സണ് ചക്കേടത്ത്, ട്രഷറർ ലിജീഷ് മാർട്ടിൻ, സെക്രട്ടറിമാരായ ഡെനിയ സിസി ജയൻ, അനൂപ് പുന്നപ്പുഴ, അബിനി പോൾ, സിബിൻ സമുവൽ എന്നിവർ പ്രസംഗിച്ചു.