ദുബായ് സന്ദര്‍ശന വേളയില്‍ ലാലേട്ടന് പാചക പരീക്ഷണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. സുഹൃത്തും വ്യവസായിയുമായ സമീര്‍ ഹംസയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്.
ജസ്റ്റിന് ബീബറിന്റെ ഇന്റന്‍ഷന്‍സ് എന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ മീന്‍ പൊരിക്കുകയാണ് താരം. ചൂടാണ് പൊള്ളും എന്ന കുറിപ്പോടെയാണ് സമീര്‍ ഹംസ വീഡിയോ പങ്കുവച്ചത്.
അതേസമയം, മോഹന്‍ലാല്‍ നായകനാകുന്ന ആറാട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.