തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ സ്വർണക്കടത്ത് കേസ് പ്രതിയുമായി ബന്ധം സ്ഥാപിച്ചത് അടക്കമുള്ള ഇടപാടുകൾ ആർക്കും മനസിലാക്കാനായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ പാർട്ടി സംസ്ഥാന സമിതി അംഗമുള്ളതു കൊണ്ട് ഇതു കണ്ടെത്താനായില്ല. ആരോപണവിധേയനായ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുമാറ്റി. ഇപ്പോൾ ഓഫീസിലുള്ള ആർക്കെതിരെയും ആരോപണമില്ല.
ആരോപണവിധേയരല്ലാത്തവരെ മാറ്റേണ്ടതില്ല. ഉദ്യോഗസ്ഥരെ സാധാരണനിലയ്ക്ക് അവിശ്വസിക്കേണ്ട കാര്യമില്ല. ശിവശങ്കറിന്റെ കാര്യത്തിലും അതേ സംഭവിച്ചുള്ളൂ. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തും പ്രധാന സ്ഥാനത്തിരുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്നും സിപിഎം സംസ്ഥാന സമിതി തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ കോടിയേരി പറഞ്ഞു.