കാസര്‍ഗോഡ്: തളങ്കര ഹാഷിം സ്ട്രീറ്റ് സ്വദേശി ഹാഫിസ് അബ്ദുള്ള (55) ഖത്തറില്‍ കുഴഞ്ഞുവീണ് മരിച്ചു. ഖത്തറില്‍ സ്വന്തമായി വ്യാപാരം നടത്തുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: ആയിഷ. മക്കള്‍: അമീന് (ഖത്തര്‍), ആദില, ഹഫ്സത്ത്, അസ്മ, അയൂബ്.