കൊച്ചി: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോഴും രോഗവ്യാപനം തടയുന്നതിനായി സര്‍ക്കാരും ആരോഗ്യവകുപ്പും ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണം കൂടുകയാണ്.
മാസ്ക് ധരിക്കാത്തതിനാല്‍ സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ 3,23,303 പേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. രണ്ടു മാസം മുമ്പ് വിവിധ സ്റ്റേഷനുകളില്‍ 70,000 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
ലോക്ക്ഡൗണ്‍ ഒഴിവാക്കി വിവിധ ക്ലസ്റ്ററുകളായാണ് സംസ്ഥാനത്ത് നിലവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ലംഘിക്കുന്നവര്‍ക്കെതിരേ പോലീസിന്റെ നേതൃത്വത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും നിയമലംഘനങ്ങള്‍ കുറയുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിവിധ പോലീസ് സ്റ്റേഷനുകളിലായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ 2,65,695 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 2,80,178 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്ന കണ്ടെയ്ൻമെന്റ് സോണുകളില്‍ ഉള്‍പ്പെടെ നിര്‍ദേശം ലംഘിച്ച് വാഹനം പുറത്തിറക്കിയതിന്റെ പേരില്‍ 1,48,935 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇളവുകളെത്തുടര്‍ന്ന് പ്രവര്‍ത്തനം പുനരാരംഭിച്ച തിരക്കേറിയ മേഖലകളില്‍ ആളകലം പാലിക്കാത്തതിനും പോലീസ് കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്യുന്നുണ്ട്.