തിരുവനന്തപുരം: സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനു മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്ന റിപ്പോർട്ട് എൻഐഎ കോടതിയിൽ സമർപ്പിച്ച സ്ഥിതിക്കു മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ രാജിവയ്ക്കണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
മുഖ്യമന്ത്രിയുടെ ഓഫീസിൽ രാജ്യദ്രോഹ കേസിൽ പ്രതിയായ ആൾക്ക് വലിയ സ്വാധീനമുള്ളതായി എൻഐഎ പറഞ്ഞതു രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെ സംബന്ധിച്ച് ബിജെപി പറഞ്ഞ കാര്യങ്ങൾ എൻഐഎ ശരിവച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടാൻ ഇനിയും വൈകിയാൽ കേരളത്തിനു വലിയ നാണക്കേടുണ്ടാകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.