തിരുവനന്തപുരം: രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ 13 വരെ നാമനിർദേശം സമർപ്പിക്കാമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. രാവിലെ ഒൻപതുമുതൽ വൈകുന്നേരം നാലുവരെയാണ് സമയം. 14ന് സൂക്ഷ്മപരിശോധന നടക്കും. നാമനിർദേശം പിൻവലിക്കാനുള്ള അവസാന തീയതി 17. 24നാണ് തെരഞ്ഞെടുപ്പ്. നിയമസഭാ സെക്രട്ടറിയാണ് റിട്ടേണിംഗ് ഓഫീസർ.