തിരുവനന്തപുരം: കളക്ടറുടെ അക്കൗണ്ടില്‍നിന്നും പണം തട്ടിയ സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോ എന്നു പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനം. ജില്ലാ ട്രഷറി ജീവനക്കാരനായിരുന്ന ബിജുലാല്‍ തട്ടിയെടുത്തത് രണ്ടുകോടി 73 ലക്ഷം രൂപയെന്നാണ് ക്രൈംബ്രാഞ്ചിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.
2,73,99,900 കോടിരൂപ തിരിമറി നടത്തിയതായാണ് പോലീസ് കോടതിയെ അറിയിച്ചത്. പണം സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെ അക്കൗണ്ടിലേക്കും മാറ്റിയശേഷം പിന്നീട് ആ പണം ഉപയോഗിച്ച് ഓണ്‍ലൈനില്‍ റമ്മി കളി ഉള്‍പ്പെടെയുള്ളവ നടത്തി. മുന്‍ ട്രഷറി ഉദ്യോഗസ്ഥന്റെ പാസ്വേഡ് ഉപയോഗിച്ചു 2019 ഡിസംബര്‍ 23 മുതല്‍ ജൂലൈ 31വരെ ഇയാള്‍ തട്ടിപ്പു നടത്തിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇത്രയധികം തുക തട്ടിയെടുത്തതിനു പിന്നില്‍ ബിജുലാല്‍ മാത്രമാണോ എന്ന കാര്യത്തില്‍ അന്വേഷണസംഘത്തിന് സംശയമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ട്രഷറി തട്ടിപ്പ് കേസില്‍ വിപുലമായ അന്വേഷണം വേണമെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തിച്ചേര്‍ന്നത്.