ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകൾ ഡോ. അനീഷയ്ക്കും പ്രതിശുത വരൻ എമിൽ വിൻസെന്റിനും ആശംസനേർന്ന് നടൻ മോഹൻലാൽ. വിവാഹനിശ്ചയത്തിൽ നിന്നുള്ള ചിത്രങ്ങളും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്.
‘നിങ്ങളുടെ ഹൃദയത്തിന് ഉൾക്കൊളളാനാവുന്നത്രയും സന്തോഷം ഇരുവർക്കും നേരുന്നു. ഇത് ഒരു നീണ്ട ജീവിതത്തിന്റെ പുതിയ തുടക്കമായിരിക്കട്ടെ. നിങ്ങളുടെ വിവാഹനിശ്ചയത്തിന് ടൺ കണക്കിന് ആശംസകൾ,’ മോഹൻലാൽ കുറിച്ചു.
വരൻ എമിൽ വിൻസന്റ് ഡോക്ടറാണ്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ച് മുൻപ് വിവാഹമുറപ്പിക്കൽ ചടങ്ങ് നടത്തിയപ്പോഴും മോഹൻലാലും ഭാര്യ സുചിത്രയും മകൻ പ്രണവ് മോഹൻലാലും പങ്കെടുത്തിരുന്നു.