തൃശൂർ: വൈദ്യരത്നം സ്ഥാപനങ്ങളുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഷ്ടവൈദ്യൻ പദ്മഭൂഷൺ ഇ.ടി. നാരായണൻ മൂസ് (87) അന്തരിച്ചു. ഒല്ലൂർ തൈക്കാട്ടുശേരിയിലെ വസതിയിൽ ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.
ആയുർവേദ പരന്പരയിൽപ്പെട്ട തൃശൂർ തൈക്കാട്ടുശേരി എളേടത്തു തൈക്കാട്ട് നീലകണ്ഠൻ മൂസിന്റെയും ദേവകി അന്തർജനത്തിന്റെയും പത്തു മക്കളിൽ മൂത്തയാളാണ്. ഒല്ലൂർ തൈക്കാട്ടുശേരിയിലെ വൈദ്യരത്നം ഒൗഷധശാല തുടങ്ങുന്പോൾ എട്ടു വയസായിരുന്നു നാരായണൻ മൂസിന്. 1954ൽ നാരായണൻ മൂസ് ഔഷധശാലയുടെ ചുമതല ഏറ്റെടുത്തു. 2010ൽ രാജ്യം പദ്മഭൂഷണ് നൽകി ആദരിച്ചു.
വെള്ളാരപ്പിള്ളി മുരിയമംഗലത്ത് സതി അന്തർജനമാണു ഭാര്യ. മക്കൾ: ഇ.ടി. നീലകണ്ഠൻ മൂസ്, ഇ.ടി. പരമേശ്വരൻ മൂസ്, ഇ.ടി. ഷൈലജ.