തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 1195 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 1234 പേർ രോഗമുക്തി നേടി. ആകെ രോഗികളിൽ 971 പേർക്കും സന്പർക്കത്തിലൂടെയാണു രോഗം പിടിപെട്ടത്. ഇവരിൽ 79 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല.
ഇന്നലെ ഏഴു മരണം കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 94 ആയി. ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 66 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 125 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 13 ആരോഗ്യപ്രവർത്തകർക്കു രോഗം പിടിപെട്ടു. 11,492 പേരാണ് രോഗം സ്ഥിരീകരിക്കപ്പെട്ട് ഇനി ചികിത്സയിലുള്ളത്. 17,537 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. 1,47,974 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.
ഈ മാസം ഒന്നിന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി പുരുഷോത്തമൻ (66), കാസർഗോഡ് സ്വദേശി അസനാർ ഹാജി (76), ഈ മാസം രണ്ടിനു മരണമടഞ്ഞ കോഴിക്കോട് സ്വദേശി പ്രഭാകരൻ (73), മൂന്നിനു മരണമടഞ്ഞ കോഴിക്കോട് സ്വദേശി മരക്കാർ കുട്ടി (70), കൊല്ലം സ്വദേശി അബ്ദുൾ സലാം (58), കണ്ണൂർ സ്വദേശിനി യശോദ (59), ജൂലൈ 31നു മരണമടഞ്ഞ എറണാകുളം സ്വദേശി ആലുങ്കൽ ജോർജ് ദേവസി (82) എന്നിവരുടെ പരിശോധനാഫലമാണ് പോസിറ്റീവ് ആയത്.
തിരുവനന്തപുരം - 274, മലപ്പുറം- 167, കാസർഗോഡ് - 128, എറണാകുളം - 120, ആലപ്പുഴ - 108, തൃശൂർ - 86, കണ്ണൂർ - 61, കോട്ടയം - 51, കോഴിക്കോട് - 39, പാലക്കാട് - 41, ഇടുക്കി - 39, പത്തനംതിട്ട - 37, കൊല്ലം - 30, വയനാട് - 14.