കോട്ടയം: അടിയന്തര ആവശ്യങ്ങളിൽ എല്ലാം സർക്കാർ മുഖം തിരിക്കുന്നത് പ്രതിഷേധാർഹമാണെന്നു കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ പ്രസിഡന്റ് ബിജു പറയന്നിലം. കേന്ദ്രസർക്കാർ അനുവദിച്ചിട്ടുള്ള സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണം ഭേദഗതി കൂടാതെ സംസ്ഥാന സർക്കാർ ഉടൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടു കത്തോലിക്ക കോണ്ഗ്രസ് കേന്ദ്ര കാര്യാലയത്തിൽ നടന്ന ഏകദിന ഉപവാസ സമരത്തിന് നേതൃത്വം നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംവരണം സംബന്ധിച്ച് അനുകൂല തീരുമാനം ഉണ്ടാകാത്തപക്ഷം നാളെ കേരളത്തിലെ എല്ലാ രൂപതകളിലും രൂപത പ്രസിഡന്റുമാരുടെയും നേതൃത്വത്തിലും, രണ്ടാം ഘട്ടമായി എല്ലാ ഇടവക യൂണിറ്റുകളിലേക്കും സമരം വ്യാപിപ്പിക്കുമെന്നും സംസ്ഥാന സർക്കാരിന്റെ ഇരട്ടത്താപ്പ്, അവഗണന നയങ്ങൾ പൊതുസമൂഹത്തിൽ എത്തിക്കുന്നതിനു കത്തോലിക്ക കോണ്ഗ്രസ് നേതൃത്വം നൽകുമെന്നും പ്രസിഡന്റ് ബിജു പറയന്നിലം മുന്നറിയിപ്പ് നൽകി. സമാപന സമ്മേളനത്തിൽ പാലാ രൂപത ഡയറക്ടർ ഫാ ജോർജ് വർഗീസ് ഞാറക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി, ഡോ. ജോസുകുട്ടി ഒഴുകയിൽ, ഫ്രാൻസിസ് മൂലൻ, ജോസ് വട്ടുകുളം, ഡോ. കെ.പി. സാജു, അജോ വട്ടുകുന്നേൽ എന്നിവർ പ്രസംഗിച്ചു. ഗ്ലോബൽ ഡയറക്ടർ ഫാ. ജിയോ കടവി നാരങ്ങനീര് നൽകി ഉപവാസം അവസാനിപ്പിച്ചു.