തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് വ്യാപനത്തിനു കാരണം സർക്കാരിന്റെ അലംഭാവവും പിടിപ്പുകേടുമാണെന്നു കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി. കർഷകർ,മത്സ്യത്തൊഴിലാളികൾ, അസംഘടിത മേഖലയിൽ പണിയെടുക്കുന്നവർ ഉൾപ്പെടെയുള്ള ദരിദ്രവിഭാഗം പട്ടിണിയിലാണ്. സംസ്ഥാന സർക്കാരിന്റെ 20000 കോടിയുടെ സാന്പത്തിക പാക്കേജിന്റെ ഗുണം സാധാരണക്കാർക്ക് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.