തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനായി ആകെയുള്ള സീറ്റുകളേക്കാള്‍ കൂടുതല്‍ അപേക്ഷകര്‍. അപേക്ഷ സമര്‍പ്പിക്കാന്‍ ഈ മാസം 14 വരെ സമയമുണ്ടെങ്കിലും ഇന്നലെ ഉച്ചയോടെ തന്നെ നിലവിലുള്ള പ്ലസ് വണ്‍ സീറ്റിനേക്കാള്‍ കൂടതല്‍ വിദ്യാര്‍ഥികള്‍ അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു.
ഇന്നലെ ഉച്ചവരെ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്ലസ് വണ്ണിന് 396678 വിദ്യാര്‍ഥികളാണ് അപേക്ഷിച്ചത്. സംസ്ഥാനത്ത് മെറിറ്റ്, മാനേജ്മെന്റ് ക്വാട്ട, കമ്യൂണിറ്റി ക്വാട്ട, അണ് എയ്ഡഡ് സ്കൂള്‍, സ്പോര്‍ട്സ് ക്വാട്ടാ എന്നിവയിലായി ആകെയുള്ളത് 361746 സീറ്റുകളാണുള്ളത്. ഇതില്‍ 239048 സീറ്റുകളാണ് ഏകജാലകം വഴി പ്രവേശനത്തിനായി ഉള്ളത്. ഇന്നലെ വരെ മാത്രം പ്ലസ് വണ്ണിനു നിലവിലുള്ള ആകെ സീറ്റുകളേക്കാള്‍ 30000 ലേറെ അപേക്ഷകളാണ് അധികമായി ലഭിച്ചിരിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കാന്‍ ഇനിയും ഒന്‍പതു ദിവസങ്ങള്‍ കൂടി ബാക്കി നില്ക്കയാണ്. ഇനിയും അപേക്ഷകരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകും.
സിബിഎസ്ഇ, ഐസിഎസ്ഇ പത്താം ക്ലാസ് പഠിച്ച വിദ്യാര്‍ഥികള്‍ കൂടുതലായി കേരളാ സിലബസ് പ്ലസ് വണ്ണിനു അപേക്ഷിച്ചതാണ് അപേക്ഷകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാവാന്‍ കാരണം. ഇന്നലെ വരെ ഏറ്റവുമധികം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ചിട്ടുള്ളത് മലപ്പുറം ജില്ലയില്‍ നിന്നുമാണ്. 59188 വിദ്യാര്‍ഥികളാണ് മലപ്പുറത്തു നിന്നും അപേക്ഷിച്ചിട്ടുള്ളത്. തിരുവനന്തപുരം34103, കൊല്ലം31718, പത്തനംതിട്ട14192, ആലപ്പുഴ25786, കോട്ടയം22932, ഇടുക്കി12236, എറണാകുളം35982, തൃശൂര്‍35277, പാലക്കാട്35007, കോഴിക്കോട്36892, വയനാട്9413, കണ്ണൂര്‍28784, കാസര്‍ഗോഡ്15168 എന്നിങ്ങനെയാണ് ഇന്നലെ വരെ മറ്റുള്ള ജില്ലകളില്‍ ലഭിച്ച ഓണ്‍ലൈന്‍ അപേക്ഷകളുടെ എണ്ണം.
തോമസ് വര്‍ഗീസ്