കാസര്‍ഗോഡ്: കാസര്‍ഗോഡ് കസബ കടപ്പുറത്ത് തെളിവെടുപ്പിനിടെ പോലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി കടലില്‍ ചാടിയ പോക്സോ കേസ് പ്രതിയുടെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാവിലെ കര്‍ണാടക ഉഡുപ്പി കടല്‍തീരത്താണ് മൃതദേഹം കണ്ടെത്തിയത്. കൂഡ്ളു കാളിയങ്ങാട് സ്വദേശി കെ. മഹേഷാ(29)ണ് മരിച്ചത്.
കര്‍ണാടക പോലീസ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് തുടര്‍ന്ന് കാസര്‍ഗോഡ് ഡിവൈഎസ്പി ബാലകൃഷ്ണന് നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉഡുപ്പിയിലേക്ക് തിരിച്ചു. വസ്ത്രവും വിലങ്ങും കണ്ടാണ് ആളെ തിരിച്ചറിഞ്ഞത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം.
ജൂലൈ 22 നാണ് മഹേഷ് കൈവിലങ്ങുമായി കടലില്‍ ചാടിയത്. പോലീസും ഫയര്‍ഫോഴ്സും നേവിയുടെ ഹെലികോപ്ടറും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കുളിമുറി ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കേസിലാണ് ടൈല്‍സ് തൊഴിലാളിയായ മഹേഷ് അറസ്റ്റിലായത്. തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ കസബ കടപ്പുറത്ത് പുലിമുട്ടിലെ കല്ലുകള്‍ക്കിടയില്‍ ഒളിപ്പിച്ചതായി പ്രതി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇത് കണ്ടെടുക്കുന്നതിനായാണ് പോലീസ് സംഘം മഹേഷിനെയും കൊണ്ട് ഇവിടെയെത്തിയത്.
പോലീസ് കസ്റ്റഡിയില്‍ നിന്ന് കുതറിയോടിയ മഹേഷ് പോലീസുകാര്‍ പിന്തുടര്‍ന്നതോടെ പെട്ടെന്ന് കടലില്‍ ചാടുകയായിരുന്നു. യുവാവ് പറഞ്ഞ സ്ഥലത്തുനിന്നു തന്നെ ഫോണ്‍ പിന്നീട് കണ്ടെത്തിയിരുന്നു. പ്രതി കടലില്‍ ചാടാനിടയായ സംഭവത്തില്‍ പോലീസിനു വീഴ്ച പറ്റിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം യുവാവിന്റെ സഹോദരിയും പോലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് മൃതദേഹം കിലോമീറ്ററുകളോളം അകലെ ഉഡുപ്പി കടല്‍തീരത്ത് കണ്ടെത്തിയത്.