കൊഴിഞ്ഞാന്പാറ: നെഞ്ചുവേദനയെതുടർന്ന് മരിച്ച ബാർബർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ഇന്നലെ കൊഴിഞ്ഞാന്പാറ ടൗണിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം പോലീസ് അടപ്പിച്ചു.
പാറുമേനോൻ ചള്ള അങ്കമുത്തുവിന്റെ മകൻ മണി എന്ന കണ്ണപ്പൻ(37) ആണ് ചൊവ്വാഴ്ച മരിച്ചത്. ജില്ലാ ആശുപത്രിയിൽ നടന്ന പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. കൊഴിഞ്ഞാന്പാറയിൽ ബാർബർ ഷോപ്പ് നടത്തിവരികയായിരുന്ന കണ്ണപ്പനു നെഞ്ചുവേദന അനുഭവപ്പെട്ടതിനെതുടർന്നു തിങ്കളാഴ്ച നാട്ടുകൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ പ്രാഥമിക ചികിത്സയ്ക്കുശേഷം ജില്ലാ ആശുപത്രിയിലെത്തിക്കാൻ നിർദേശം നല്കിയിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോവുന്നതിന് ആംബുലൻസിൽ കയറ്റുന്നതിനിടെ കണ്ണപ്പൻ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.
രോഗബാധയുടെ ഉറവിടം കണ്ടെത്താനായില്ല.. ഗോമതിയാണ് കണ്ണപ്പന്റെ ഭാര്യ. മക്കൾ: ദീപിക, ദീപൻ.