കൊച്ചി: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പോലീസിനെ ഏല്‍പ്പിച്ച നടപടി അശാസ്ത്രീയവും അസംബന്ധവുമാണെന്നു യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന് എംപി. പകര്‍ച്ചവ്യാധിയെ നേരിടാന്‍ ലോകത്തെവിടെയും നേതൃത്വം കൊടുക്കുന്നത് ആരോഗ്യ വിദഗ്ധരും ആരോഗ്യ സംഘടനകളും ദുരന്തനിവാരണ സമിതികളുമാണ്.
ഇവരെയെല്ലാം അകറ്റിനിര്‍ത്തി കേരളത്തില്‍ പരിപൂര്‍ണമായി പോലീസിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാനാണു നീക്കം.
മുഖ്യമന്ത്രിയുടെ തീരുമാനം സംസ്ഥാനത്തെ പോലീസ് രാജിലേക്ക് നയിക്കും. മന്ത്രിസഭാ യോഗം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടോയെന്നും ആരോഗ്യ, റവന്യു മന്ത്രിമാരോട് കൂടിയാലോചിച്ചിട്ടാണോ മുഖ്യമന്ത്രി തീരുമാനം എടുത്തതെന്നു വ്യക്തമാക്കണമെന്നും ബെന്നി ബഹനാന് ആവശ്യപ്പെട്ടു.