കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സ്ഥിതിചെയ്യുന്ന അതിരന്പുഴ പഞ്ചായത്തിലെ 10-ാം വാർഡ് കണ്ടെയ്ൻമെന്റ് സോണിലായതോടെ കാന്പസിൽ സന്ദർശകർക്കു പൂർണ വിലക്ക് ഏർപ്പെടുത്തി. കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കപ്പെടുംവരെ ആവശ്യത്തിനു ജീവനക്കാരെ മാത്രം നിയോഗിച്ച് സർവകലാശാല പ്രവർത്തനം നടത്തും.
ഓഫീസിൽ ഹാജരാകാത്ത ജീവനക്കാർ വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ ഡിഡിഎഫ്എസ് ഫയൽ സംവിധാനത്തിലടക്കം ഓണ്‍ലൈനായി ജോലികൾ നിർവഹിക്കണം. ജോലികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നത് ഉറപ്പുവരുത്താൻ ബ്രാഞ്ച് ഓഫീസർമാരെ ചുമതലപ്പെടുത്തി.
ഫോണ്‍ അന്വേഷണങ്ങൾക്കും അടിയന്തര ഫയലുകൾ സ്വീകരിക്കുന്നതിനുമായി ഫ്രണ്ട് ഓഫീസ് പ്രവർത്തിക്കും. കണ്ടെയ്ൻമെന്റ് സോണിൽനിന്ന് പ്രദേശം ഒഴിവാക്കപ്പെടുന്നതുവരെ മാർഗനിർദേശം നിലനിൽക്കും.