തിരുവനന്തപുരം: സംവരേണതര വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ പ്രവേശന സംവരണം പ്ലസ് വണ്‍ വിഭാഗത്തിലും ഈ വര്‍ഷം തന്നെ നടപ്പാക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ്. അതിനായുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്നും ഈ വര്‍ഷത്തെ പ്രവേശനത്തില്‍ ഇത് നടപ്പാക്കുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം നഷ്ടമാകുന്ന സ്ഥിതിവിശേഷം കഴിഞ്ഞ ദിവസങ്ങളില്‍ ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സംസ്ഥാനത്ത് ഗ്രാമപ്രദേശങ്ങളില്‍ 2.5 ഏക്കര്‍ വരെ ഭൂമിയും വാര്‍ഷിക വരുമാനം നാലു ലക്ഷത്തില്‍ താഴെയുള്ളവരേയും നഗരസഭാ പ്രദേശങ്ങളില്‍ 75 സെന്റോ കോര്‍പ്പറേഷനുകളില്‍ പരമാവധി 50 സെന്റോ ഭൂമി ഉള്ളവരുടെ മക്കള്‍ക്കാണ് ഈ വിദ്യാഭ്യാസ സംവരണത്തിനായി അപേക്ഷിക്കാന്‍ അര്‍ഹത.
സംസ്ഥാനത്ത് ഈ വര്‍ഷം നഴ്സിംഗ്, പാരാമെഡിക്കല്‍, പ്ലസ് വണ്‍ പ്രവേശനങ്ങള്‍ക്കായി അപേക്ഷ ക്ഷണിച്ചപ്പോള്‍ ഈ സംവരണം സംബന്ധിച്ചുള്ള പരാമര്‍ശം ഉണ്ടായില്ല. ഇത് വിദ്യാര്‍ഥികള്‍ക്കിടയിലും രക്ഷിതാക്കള്‍ക്കിടയിലും കടുത്ത ആശങ്കയും സൃഷ്ടിക്കപ്പെട്ടിരുന്നു.
സംവരണേതര വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ ജോലിയിലും 10 ശതമാനം സംവരണമാണ് ദേശീയ തലത്തില്‍ അനുവദിച്ചിട്ടുള്ളത്.